ഓസ്കർ മീനിനും, സുരിനാമിൻ്റെ തലസ്ഥാനത്തിനും, അരുണാചലേശ്വര ക്ഷേത്രത്തിനും സമാനമായിട്ടുള്ളതെന്ത്?

Translate this post
മീനാക്ഷി നന്ദിനി വിക്കികോൺഫറൻസ് ഹൈദരാബാദിൽ

മീനാക്ഷി നന്ദിനി എന്ന ഉപയോക്തൃ നാമത്തിൽ അറിയപ്പെടുന്ന ജലജാമണി, മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹക ആണ്. 2023 ഏപ്രിൽ മാസത്തിലെ വിക്കിസെലബ്രേറ്റ് വ്യക്തിയായി ആഗോളതലത്തിൽ മീനാക്ഷി ആദരിക്കപ്പെട്ടു. 

ഔഷധസസ്യങ്ങളെകുറിച്ച് ഇന്റർനെറ്റിൽ പരതുമ്പോഴാണ് മിനാക്ഷിയും മകൾ ശ്രീനന്ദിനിയും മലയാളം വിക്കിപീഡിയയെ ആദ്യമായി ശ്രദ്ധിക്കുന്നത്. മലയാളം വിക്കിപീഡിയയിൽ ധാരാളം അറിവുകളും അതിലുപരി കുറവുകളും ഉണ്ടെന്ന് മീനാക്ഷി മനസ്സിലാക്കുകയും അത് നികത്തുന്നതിനായി തന്റെ ശ്രമങ്ങൾ ആരംഭിക്കുകയും, അത് നിർബാധം തുടരുകയും ചെയ്യുന്നു. 

മീനാക്ഷിയുടെ ആദ്യത്തെ തിരുത്തൽ 2017 നവംബർ 4 നു ആയിരുന്നു. അധികം താമസിയാതെ വിക്കിപീഡിയയിലെ ഒരു സ്ഥിരം സാന്നിധ്യമായി മാറിയ മീനാക്ഷി മലയാളത്തിൽ 8,762 ലേഖനങ്ങൾക്കും ഇംഗ്ലീഷിൽ 25 ലേഖനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. വിക്കിപീഡിയയുടേ സഹോദരസംരംഭങ്ങളായ വിക്കിസോഴ്സിലും വിക്കിഡാറ്റയിലും മീനാക്ഷി തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. മീനാക്ഷിയുടെ പരിശ്രമഫലമായി പരമാരിബൊ എന്ന ലേഖനം തിരഞ്ഞെടുത്ത ലേഖനം ആയി മലയാളം വിക്കിപീഡിയയുടെ പ്രധാന താളിൽ ചേർക്കപ്പെട്ടു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മീനാക്ഷി പിന്നീട് പല ലേഖനങ്ങളും തിരഞ്ഞെടുത്ത ലേഖനത്തിൻ്റെ നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി.

വിക്കിപീഡിയയുമായി ബന്ധപ്പെട്ട നിരവധി തിരുത്തൽ യജ്ഞങ്ങളിലും, വിക്കിപീഡിയ ഏഷ്യൻ മാസം പോലുള്ള ആഗോള എഴുത്തുമത്സരങ്ങളിലും മീനാക്ഷി പങ്കെടുക്കുകയും, സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. ചില ദിവസങ്ങളിൽ അവർ രാവിലെ മുതൽ വൈകുന്നേരം വരെയും ലേഖനങ്ങൾ എഴുതാനായി ചിലവഴിച്ചിട്ടുണ്ട്. അങ്ങനെ ദിവസം 25 ലേഖനങ്ങൾ വരെ എഴുതിയ ദിവസങ്ങളുണ്ട്. ശാസ്ത്രം, ആരോഗ്യം, സ്ത്രീകളുടെ ജീവചരിത്രങ്ങൾ, പ്രഗത്ഭരുടെ ചിത്രങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവയാണ് മീനാക്ഷിക്ക് എഴുതാൻ ഏറെയിഷ്ടമുള്ള വിഷയങ്ങൾ. ഓസ്ക്കാർ മീനിനെകുറിച്ചുംഅരുണാചലേശ്വര ക്ഷേത്രത്തെക്കുറിച്ചും താനെഴുതിയ ലേഖനങ്ങളാണ് മീനാക്ഷിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവ. ഇവ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചതും മീനാക്ഷി തന്നെ. 

എന്താണ് വിക്കിപീഡിയയിൽ എഴുതാനുള്ള പ്രചോദനം? എന്ന ചോദ്യത്തിന് ” വിക്കിപീഡിയ ഭാവിലേക്കുള്ള ഒരു നിധിയാണ്, വിക്കിയിൽ ഒരു മണിക്കൂർ എങ്കിലും എഴുതുന്നത് ദശലക്ഷക്കനിക്കിന് ആൾക്കാർക്ക് ഗുണം ചെയ്യും” എന്നതാണ് മീനാക്ഷിയുടെ മറുപടി. 

മലയാളം വിക്കിപീഡിയയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് മീനാക്ഷി പറയുന്നു. മലയാളത്തിൽ തിരുത്തൽ യജ്ഞങ്ങൾ നടത്തുന്നതിനും, അതിൽ പങ്കെടുക്കാൻ മറ്റ് ഉപയോക്താക്കളെ ക്ഷണിക്കുന്നതിലും മീനാക്ഷി മുൻപന്തിയിൽ ഉണ്ട്. മീനാക്ഷി എഴുതിയ ലേഖനങ്ങളിൽ അപൂർവ്വമായേ ഗുണമേന്മ കുറവുള്ള ലേഖനങ്ങളിൽ ചേർക്കുന്ന മെയിൻ്റനൻസ് ടാഗുകൾ വരാറുള്ളൂ. അത്തരം ടാഗുകൾ കണ്ണിൽ പെട്ടാൽ ഉടൻ തന്നെ ലേഖനങ്ങൾ തിരുത്തി ഗുണമേന്മ വർദ്ധിപ്പിക്കാനും മീനാക്ഷി മുൻകൈ എടുക്കാറുണ്ട്. ഒറ്റവരി ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നതിലും, യാന്ത്രിക പരിഭാഷകൾ കോപ്പി എഡിറ്റ് ചെയ്യുന്നതിലും മീനാക്ഷി ശ്രദ്ധ ചെലുത്താറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഉപയോക്താക്കളും, കാര്യനിർവ്വാഹകരും മലയാളം വിക്കിപീഡിയയിൽ ചുരുക്കമാണെന്നാണ് മീനാക്ഷിയുടെ അഭിപ്രായം. 

വിക്കിയിലെ രാഷ്ട്രീയവും തർക്കങ്ങളും അതിലെ ലേഖനങ്ങളുടെ ശ്രദ്ധേയതയെയും നിഷ്പക്ഷതയെയും തകർക്കുകയും വിക്കിപീഡിയയുടെ ആധികാരിതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് മീനാക്ഷി അഭിപ്രായപ്പെടുന്നു. ഇത്തരം തർക്കങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് മീനാക്ഷിക്കിഷ്ടം. 

മീനാക്ഷി ഒരു ഫാർമസിസ്റ്റ് ആണ്. തിരുവന്തപുരത്തിനടുത്ത് ഒരു മെഡിക്കൽ ഷോപ്പ് നടത്തുകയാണ് മീനാക്ഷി. മകൾ മോനുഷയും ഒരു സജീവ വിക്കിപ്പീഡിയനാണ്. മോനുഷ  ബയോടെക്‌നോളജിയിൽ ഡോക്ടറേറ്റിന് പഠിച്ചുകൊണ്ടിരിക്കുന്നു. മകളുടെ പഠനത്തെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും മീനാക്ഷിക്ക് അഭിമാനം മാത്രമേ ഉള്ളൂ

Can you help us translate this article?

In order for this article to reach as many people as possible we would like your help. Can you translate this article to get the message out?

No comments

Comments are closed automatically after 21 days.